Select Your Language

Notifications

webdunia
webdunia
webdunia
webdunia

ധാരണകൾ തെറ്റിച്ച് ചൈനയുടെ പടയൊരുക്കം: സൈനികമായി നേരിടാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ട് എന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം

ധാരണകൾ തെറ്റിച്ച് ചൈനയുടെ പടയൊരുക്കം: സൈനികമായി നേരിടാൻ ഇന്ത്യയ്ക്ക് ശേഷിയുണ്ട് എന്ന് മുന്നറിയിപ്പ് നൽകി വിദേശകാര്യ മന്ത്രാലയം
, വെള്ളി, 26 ജൂണ്‍ 2020 (12:45 IST)
അതിർത്തിയിൽ ധാരണയ്ക്ക് വിരുദ്ധമായി ചൈനിസ് സേനയുടെ പടയൊരുക്കത്തിൽ ശക്തമായ തക്കിത് നൽകി ഇന്ത്യ. സംഘർഷ ബാധിത പ്രദേശങ്ങളിൽനിന്നും സൈന്യത്തെ പിൻവലിയ്ക്കാം എന്ന് ചൈന ഉറപ്പു നൽകിയിരുന്നു. എന്നാൽ ഇതിനു പിന്നാലെ കൂടുതൽ സൈന്യത്തെ എത്തിച്ച് ശക്തി പ്രദർശിപ്പിയ്ക്കാനാണ് ചൈന ശ്രമിച്ചത്. സമാനമായ നീക്കമാണ് ചൈനയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത് എങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിയ്ക്കും എന്ന് ചൈനയ്ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 
 
ഡെപ്‌സാങ് സമതലമൊഴികെ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് സമീപത്തെ മറ്റു പ്രദേശങ്ങളിലെല്ലാം കൂടുതൽ ചൈനീസ് സൈന്യം സാനിധ്യമുറപ്പിച്ചതായാണ് റിപ്പോർട്ടുകൾ. '1990 മുൻപത്തേതിന് സമാനമായി അതിർത്തിയിൽ യുദ്ധസമാന സാഹചര്യങ്ങൾ സൃഷ്ടിയ്ക്കാനാണ് ചൈനയുടെ ശ്രമം. 1993 ൽ ഉണ്ടാക്കിയ ധാരണകൾ തെറ്റിച്ചുകൊണ്ടാണ് ചൈന മുന്നോട്ടുപോകുന്നത്. മൂന്ന് ദശാബ്ദാമായി തുടരുന്ന ഉഭയകക്ഷിബന്ധത്തിൽ വിള്ളൽ വീഴ്ത്താനാണ് ചൈന ശ്രമിയ്ക്കുകയാണ്.
 
ചൈനയുടെ പ്രകോപനത്തെ സൈനികമായി നേരിടാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. അതിർത്തിയിൽ ഈ സാഹചര്യം ഇനിയും മുന്നോട്ടുകൊണ്ടുപോകാൻ സാധിയ്ക്കില്ല. മുൻ ധാരണകൾ പാലിച്ചുകൊണ്ട് അതിർത്തിയിൽ സമാധാനം പുനസ്ഥാപിയ്ക്കാൻ ചൈന ആത്മാർത്ഥമായി തയ്യാറാവണം എന്ന് വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താ കുറിപിൽ പറയുന്നു. പംഗോങ് താഴ്‌വരയുടെ സർവാധിപത്യം തങ്ങൾക്കാണ് എന്ന് അവകാശപ്പെട്ട് ചൈനിസ് വിദേശകാര്യ മന്ത്രാലയം കഴിഞ്ഞദിവസം രാംഗത്തെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ, മിനിമം ചാർജ് 10 രൂപയാക്കിയേക്കും