തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
കരകുളം സ്വദേശിനിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം എസ്‌യുടി ആശുപത്രിയില്‍ ഭാര്യയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കരകുളം സ്വദേശിനിയായ ജയന്തിയാണ് കൊല്ലപ്പെട്ടത്. ഇതേ ആശുപത്രിയില്‍ തന്നെ ഭര്‍ത്താവ് ഭാസുരന്‍ ചികിത്സയിലാണ്. ഒന്നാം തീയതി മുതല്‍ ജയന്തി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക രോഗിയായിരുന്നു ജയന്തി.
ചികിത്സയിലായിരുന്ന ജയന്തിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി കെട്ടിടത്തില്‍ നിന്ന് ചാടി മരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഭര്‍ത്താവ് ഭാസുരന്‍. സംഭവം ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാര്യം എന്താണെന്ന് വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.