Publish Date: Wed, 13 Jul 2022 (21:37 IST)
Updated Date: Wed, 13 Jul 2022 (21:39 IST)
അല്‍ഷിമേഴ്സ് രോഗിയായ ഭാര്യയെ കൊന്ന 74 കാരന്‍ ആത്മഹത്യ ചെയ്തു. വടകര തിരുവള്ളൂര്‍ മലോല്‍ കൃഷ്ണന്‍ (74) ആണ് ഭാര്യ കരിമ്പാലക്കണ്ടി നാരായണിയെ (62) കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അടുക്കള വരാന്തയില്‍ തൂങ്ങിമരിച്ചത്.
ഇരുവരും മകന്റെ കൂടെയാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് മകന്‍ ഭാര്യയ്ക്കൊപ്പം പുറത്തുപോയി തിരികെ വന്നപ്പോഴാണ് ഇരുവരെയും മരിച്ച നിലയില്‍ കാണപ്പെട്ടത്.
കുറച്ചു നാളുകളായി നാരായണി അല്‍ഷിമേഴ്സ് രോഗം ബാധിച്ചു ചികിത്സയിലാണ്. ഇവരുടെ അസുഖത്തിലെ മനോവിഷമം ആയിരിക്കാം കൊലപാതകത്തിനും ആത്മഹത്യയ്ക്കും കാരണമെന്നാണ് പോലീസ് നിഗമനം. വടകര പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.