Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്പിരിറ്റ് വില കൂടി: മദ്യവില ഉയർത്താതെ മാർഗമില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ

സ്പിരിറ്റ് വില കൂടി: മദ്യവില ഉയർത്താതെ മാർഗമില്ലെന്ന് മന്ത്രി എം വി ഗോവിന്ദൻ
, ബുധന്‍, 13 ജൂലൈ 2022 (18:23 IST)
ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിൻ്റെ വില കൂട്ടേണ്ടി വരുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ നിയമസഭയിൽ. മദ്യത്തിൻ്റെ വില കൂട്ടുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
 
സ്പിരിറ്റിൻ്റെ വില കൂടിയതിനാൽ മദ്യവില കൂട്ടാതെ മറ്റ് വഴികളില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ബെവ്കോയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നും സർക്കാർ വില ഉയർത്തുന്ന കാര്യം പരിഗണിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെൻസെക്‌സ് 372 പോയൻ്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു, നിഫ്റ്റി വീണ്ടും 16,000ന് താഴെ