Webdunia - Bharat's app for daily news and videos

Install App

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; പിന്നാലെ ആസിഡ് കുടിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

രാവിലെ പാത്രം കഴുകുകയായിരുന്ന നിര്‍മ്മലയുടെ കഴുത്തില്‍ വെട്ടുകത്തികൊണ്ട് വെട്ടിയതിന് ശേഷമാണ് ശിവാനന്ദന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Webdunia
ബുധന്‍, 1 മെയ് 2019 (11:38 IST)
കാട്ടാക്കട കല്ലാമത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭര്‍ത്താവ് ആസിഡ് കുടിച്ച് ആത്മഹത്യചെയ്തു. ഏഴാംമൂഴിയില്‍ തടത്തരിക്ക് വീട്ടില്‍ ശിവാനന്ദനാണ് (55) ഭാര്യ നിര്‍മ്മലയെ (47) കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. രാവിലെ പാത്രം കഴുകുകയായിരുന്ന നിര്‍മ്മലയുടെ കഴുത്തില്‍ വെട്ടുകത്തികൊണ്ട് വെട്ടിയതിന് ശേഷമാണ് ശിവാനന്ദന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
 
ആസിഡ് കുടിച്ച ശിവാനന്ദനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുടുംബ പ്രശ്‌നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഏഴുവര്‍ഷമായി നിര്‍മ്മലയോട് പിണങ്ങി കഴിഞ്ഞിരുന്ന ശിവാനന്ദന്‍ മറ്റൊരു വിവാഹവും കഴിച്ചിരുന്നു.
 
അവരെയും ഉപേക്ഷിച്ചതിന് ശേഷം സഹോദരിയുടെ വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. പഞ്ചായത്ത് അനുവദിച്ച വീടുമായി ബന്ധപ്പെട്ട് ശിവാന്ദനും നിര്‍മ്മലയും തര്‍ക്കമുണ്ടായിരുന്നതായി അയല്‍വാസികള്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

പണി ചെയ്തു കൊണ്ടിരുന്ന നിർമ്മാണ തൊഴിലാളി വീടിനു മുകളിൽ നിന്നു കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു

ക്ഷേമനിധി പെൻഷൻ തുക ഒരു ഗഡു കൂടി അനുവദിച്ചു

പാരാമെഡിക്കല്‍ കോഴ്‌സുകള്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും സ്‌പെഷ്യല്‍ അലോട്ട്‌മെന്റും നടത്തുന്നു

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

ചാറ്റ് ജിപിടിയുമായി ഇനി വാട്സാപ്പ് ചാറ്റ് ചെയ്യാം, ഫോണിൽ വിളിച്ച് സംസാരിക്കാം

അടുത്ത ലേഖനം
Show comments