Select Your Language

Notifications

webdunia
webdunia
webdunia
webdunia

പേര് ഷാഹി തരൂർ, പാർട്ടി ഇന്ത്യൻ നാഷണ കോൺഗ്രസ്; ശശി തരൂരിന്റെ സത്യവാങ്മൂലത്തിൽ അക്ഷരത്തെറ്റുകളുടെ 'അതിപ്രസരം'

തരൂരിന്റെ വിദ്യാഭ്യാസ യോഗ്യത നല്‍കിയതിലും തെറ്റു സഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പേര് ഷാഹി തരൂർ, പാർട്ടി ഇന്ത്യൻ നാഷണ കോൺഗ്രസ്; ശശി തരൂരിന്റെ സത്യവാങ്മൂലത്തിൽ അക്ഷരത്തെറ്റുകളുടെ 'അതിപ്രസരം'
, വെള്ളി, 19 ഏപ്രില്‍ 2019 (11:01 IST)
തന്റെ ഇംഗ്ലീഷ് പ്രയോഗം കൊണ്ട് രാജ്യത്തെയും ലോകമെമ്പാടുമുള്ള ജനങ്ങളെയും ഒരുപോലെ ആകര്‍ഷിച്ച വ്യക്തിത്വമാണ് ശശി തരൂര്‍ എംപിയുടേത്. എന്നാല്‍ തിരുവനന്തപുരം മണ്ഡലത്തില്‍ യുഡിഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന തരൂര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ അക്ഷര തെറ്റുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
 
സത്യവാങ്മൂലത്തിനൊപ്പം ശശി തരൂര്‍ സമര്‍പ്പിച്ച വിവരങ്ങളിലാണ് സ്വന്തം പേരുള്‍പ്പെടെ തെറ്റായി നല്‍കിയരിക്കുന്നത്. ശശി തരൂര്‍  എന്ന പേരിന് പകരം 'ഷാഹി തരൂർ' എന്നാണ് ഒരിടത്ത് എഴുതിയിരിക്കുന്നത്. മൂന്ന് സെറ്റ് സത്യവാങ്മൂലമായരുന്നു തരൂര്‍ സമര്‍പ്പിച്ചിരുന്നത്. ഇതില്‍ ഒന്നിലാണ് ഇത്തരത്തില്‍ അക്ഷര തെറ്റുകൾ.
 
മറ്റൊരു സത്യവാങ്മൂലത്തില്‍ പാര്‍ട്ടിയുടെ പേര് നല്‍കിയതിലും പിഴവ് സംഭവിച്ചിട്ടുണ്ട്. 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്' എന്നതിനു പകരം ' ഇന്ത്യന്‍ നാഷണ കോണ്‍ഗ്രസ് എന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്. തരൂരിന്റെ വിദ്യാഭ്യാസ യോഗ്യത നല്‍കിയതിലും തെറ്റു സഭവിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
 
സത്യവാങ്മൂലം പാര്‍ട്ടി പ്രവര്‍ത്തകരാകും തയ്യാറാക്കുന്നത് എന്നിരിക്കെ ശശി തരൂരിന് സംഭവിച്ച പിഴവായി ഇതിനെ കണക്കാക്കാന്‍ കഴിയില്ല. സത്യവാങ്മൂലത്തില്‍ ഒപ്പിടുക മാത്രമാകും സാധാരണഗതിയില്‍ സ്ഥാനാര്‍ഥികള്‍ ചെയ്യുക. സത്യവാങ്മൂലത്തില്‍ വസ്തുതാപരമായ തെറ്റുകള്‍ മാത്രമെ പ്രശ്‌നമാകു എന്നിരിക്കെ ഇതില്‍ നിയമ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രിയങ്കയുടെ സൗന്ദര്യം കാണാൻ ആളു കൂടുമെന്ന് രാഹുൽ ഗാന്ധി കരുതുന്നു: പി സി ജോർജ്