Select Your Language

Notifications

webdunia
webdunia
webdunia
webdunia

താനൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആളല്ല, നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ ഇഷ്ടം എം സ്വരാജിനോട്: വേടന്‍

നിലമ്പൂരിലെ രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് കൂടുതല്‍ പറഞ്ഞു കുഴപ്പത്തിലാകാന്‍ താനില്ലെന്നും വേടന്‍ പറഞ്ഞു.

Vedan Bail, Vedan Video, Vedan about his smoking and drinking, vedan Case, Vedan Arrest, vedan Speech, Vedan Issue

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 19 ജൂണ്‍ 2025 (15:27 IST)
താനൊരു രാഷ്ട്രീയപാര്‍ട്ടിയുടെയും ആളല്ലെന്നും നിലമ്പൂരിലെ സ്ഥാനാര്‍ത്ഥികളില്‍ കൂടുതല്‍ ഇഷ്ടം എം സ്വരാജിനോടാണെന്നും റാപ്പര്‍ വേടന്‍ പറഞ്ഞു. താനൊരു സ്വതന്ത്ര പാട്ടെഴുത്തുകാരനാണെന്നും നിലമ്പൂരിലെ രാഷ്ട്രീയ നാടകങ്ങളെ കുറിച്ച് കൂടുതല്‍ പറഞ്ഞു കുഴപ്പത്തിലാകാന്‍ താനില്ലെന്നും വേടന്‍ പറഞ്ഞു.
 
ഒരുപാട് പറയാനുണ്ടെങ്കിലും ഇപ്പോള്‍ കുറച്ചു ദിവസത്തേക്ക് ഒന്നും പറയുന്നില്ലെന്നും വേറെ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ ഉണ്ടെന്നും വേടന്‍ പറഞ്ഞു. സ്വന്തമായി രാഷ്ട്രീയപാര്‍ട്ടിയെപ്പറ്റി ആലോചിക്കുന്നില്ലെന്നും സ്വതന്ത്ര സംഗീതജ്ഞനാണ് താനെന്നും വേടന്‍ വ്യക്തമാക്കി. അതേസമയം കനത്ത മഴയിലും നിലമ്പൂരില്‍ പോളിംഗ് ശക്തമായി നടക്കുകയാണ്.
 
പോളിംഗ് ശതമാനം 7 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 47 ശതമാനം കടന്നു. രാവിലെ മുതല്‍ ബൂത്തുകളിലെല്ലാം വോട്ടര്‍മാരുടെ വലിയ നിര ഉണ്ടായിരുന്നു. 2.32 ലക്ഷം വോട്ടര്‍മാരാണ് നിലമ്പൂരില്‍ ഉള്ളത്. മത്സരരംഗത്ത് 10 സ്ഥാനാര്‍ത്ഥികള്‍ ഉണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഐടി ജീവനക്കാരുടെ സാധാരണ ജോലി സമയം 9 മണിക്കൂറിൽ നിന്ന് പത്താക്കി ഉയർത്താനൊരുങ്ങി കർണാടക, ഓവർടൈം 12 മണിക്കൂർ