ചെറുതോണി: ഇടുക്കി അണക്കെട്ടിൽ ട്രയൽ റണ്ണിന്റെ ഭാഗമായി 50 സെന്റീ മീറ്ററോളം ഷട്ടറുയർത്തി ജലം ഒഴുക്കി കളഞ്ഞിട്ടും ഭീതി പടർത്തി ജലനിരപ്പ് മുകളിലേക്ക് തന്നെ. പന്ത്രണ്ടരയോടെ ഡാമിന്റെ ഷട്ടറുകൾ ഉയർത്തുമ്പോൾ 2398.98 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. എന്നാൽ ട്രയൽ റൺ ആരംഭിച്ച് മണിക്കുറുകൾ പിന്നീട്ടിട്ടും ജലനിരപ്പ് 2399.40 അടിയായി ഉയരുകയാണ്.
ഡമിലേക്ക് നീരൊഴുക്ക് ശക്തമായി തുടരുകയാണ്. ഡമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായതാണ് നീരൊഴുക്ക് വർധിക്കാൻ കാരണം. ഡാം തുറന്നിട്ടും ജലനിരപ്പ ഉയർന്നു വരുന്ന സാഹചര്യത്തിൽ. ട്രയൽ റൺ രാത്രി വരേക്കും നീട്ടിയേക്കും എന്നാണ് റിപോർട്ടുകൾ.
2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി ജലനിരപ്പ് കൂടി വരുന്ന സാഹചര്യത്തിൽ ട്രയൽ റൺ ഇപ്പോൾ അവസാനിപ്പിച്ചാൽ ജലനിരപ്പ് ക്രമാതീതമയി ഉയരും എന്നതിനാലാണ് ട്രയൽ റൺ നീട്ടൻ തീരുമാനിച്ചിരിക്കുന്നത്.