വീട്ടിൽ കത്തുകളും മറ്റുമായി ഇനി പോസ്റ്റ്മാൻ എത്തില്ല പകരം ‘പോസ്റ്റ് പേഴ്‌സണയിരിക്കും എത്തുക. തപാല്‍ വകുപ്പിലെ പോസ്റ്റ്മാന്‍ എന്ന തസ്തികയുടെ പേര് പോസ്റ്റ് പേഴ്‌സണ്‍ എന്ന് പരിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് പാര്‍ലമെന്ററി സ്ഥിരം സമിതി.
ബി.ജെ.പി എം.പി അനുരാഗ് താക്കൂര്‍ അധ്യക്ഷനായ സമിതിയുടേതാണ് പുതിയ ശുപാർശ. തസ്തികയിൽ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും തസ്തികയുടെ പേര് ഇപ്പോഴും പോസ്റ്റ്മാന്‍ എന്ന് തന്നെയാണ്. പേര് സ്ത്രീകളെ പരിഗണിക്കുന്നില്ല എന്നതിനലാണ് പേരിൽ മാറ്റം വരുത്താൻ തീരുമാനിച്ചത്.
ആണ്‍പെണ്‍ വേര്‍തിരിവ് പ്രകടിപ്പിക്കാത്ത 'ഡാക്യ' എന്ന പേരാണ് നേരത്തെ തപാല്‍ വകുപ്പ് പേരുമാറ്റത്തിനായി നിര്‍ദേശിച്ചിരുന്നുത്. എന്നാല്‍ ഹിന്ദി ആയതിനാല്‍ ഇത് പരിഗണിക്കേണ്ടതില്ല എന്ന് സമിതി തീരുമാനമെടുത്തതോടെയാണ്. പോസ്റ്റ് പേഴ്സൺ എന്ന പേര് സമിതി ശുപാർശ ചെയ്തത്.