Publish Date: Sat, 06 Aug 2022 (15:50 IST)
Updated Date: Sat, 06 Aug 2022 (15:52 IST)
ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് നാളെ തുറക്കും. നാളെ രാവിലെ പത്തുമണിയോടെയാണ് ഡാം തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുക. സെക്കന്‍ഡില്‍ 50,000 ലിറ്റര്‍ വെള്ളം ഇടുക്കി അണക്കെട്ടില്‍ നിന്ന് പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരുകരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണം. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണശേഷി.