Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരിയാർ കരകവിയാൻ സാധ്യത; ഗ്രീൻ അലർട്ടിനു പിന്നാലെ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നു

പെരിയാർ കരകവിയാൻ സാധ്യത; ഗ്രീൻ അലർട്ടിനു പിന്നാലെ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നു

പെരിയാർ കരകവിയാൻ സാധ്യത; ഗ്രീൻ അലർട്ടിനു പിന്നാലെ ദുരിതാശ്വാസ ക്യാംപുകൾ തുറക്കുന്നു
ആലുവ , തിങ്കള്‍, 30 ജൂലൈ 2018 (10:26 IST)
ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നതോടെ അണക്കെട്ടിൽനിന്നു വെള്ളം തുറന്നു വിടുന്നതിനു മുൻപുള്ള ആദ്യ മുന്നറിയിപ്പ് ലഭിച്ചു. ഇതേത്തുടർന്ന് പെരിയാർ കരകവിയാനുള്ള സാധ്യത മുൻനിർത്തി ഇപ്പോൾ കൂടുതൽ ക്രമീകരണങ്ങൾ നടത്തുകയാണ്.
 
വെള്ളപ്പൊക്കത്തെത്തുടർന്ന് പെരിയാറിന്റെ തീരത്തുള്ള ആലുവ താലൂക്കിന്റെ പരിധിയിലാണ് നാശനഷ്‌ടങ്ങൾ കൂടുതാലി ഉണ്ടാകുക എന്നാണ് വിലയിരുത്തൽ. ഇത് ആലുവ താലൂക്കിന്റെ പരിധിയിൽ വരുന്ന 18 ഗ്രാമങ്ങളെയാണ് കൂടുതലായി ബാധിക്കുക. ഇതു മുൻകൂട്ടി കണ്ട് റവന്യു വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ വില്ലേജുകളിലെയും ഉയർന്ന പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാംപിനായി കെട്ടിടങ്ങൾ കണ്ടെത്തി കഴിഞ്ഞു.
 
ഏറ്റവും അന്തിമമായ മുന്നറിയിപ്പ് ലഭിച്ചാൽ പെരിയാറിന്റെ ഇരുകരകളിലും താഴ്‌ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളോട് മാറാൻ ആവശ്യപ്പെടും. പൊലീസും ഫയർഫോഴ്സും ഇതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇടുക്കി ഡാം ജലനിരപ്പ് 2394.64 അടി, ‘ഓറഞ്ച് അലേര്‍ട്ട്’ പ്രഖ്യാപിക്കാന്‍ ഇനി 0.36 അടിമാത്രം