ഇടുക്കി ഡാം തുറക്കുമ്പോള്‍ ചെറുതോണി മുതല്‍ അറബിക്കടല്‍ വരെയാണ് വെള്ളം ഒഴുകിയെത്തുന്നത്. ചെറുതോണി ടൗണ്‍, പെരിയാര്‍, ലോവര്‍ പെരിയാര്‍ അണക്കെട്ട്, ഭൂതത്താന്‍ കെട്ട്, കാലടി, നെടുമ്പാശ്ശേരി, ആലുവ വഴിയാണ് വെള്ളം അറബിക്കടലില്‍ എത്തുക. വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളില്‍ അതീവ ജാഗ്രത വേണം. നദികളില്‍ ജലനിരപ്പ് അതിവേഗം ഉയരും. പെരിയാറിന്റെ തീരത്തുള്ളവരാണ് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത്. 2018 ല്‍ ഇടുക്കി ഡാം തുറന്നപ്പോള്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളം അടക്കം വെള്ളത്തിനടിയിലായി.