Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഴയിൽ നേരിയ ശമനം; ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു, 2400 അടി എത്തുന്നതിന് മുമ്പ് ഡാം തുറക്കേണ്ടതില്ല

മഴയിൽ നേരിയ ശമനം; ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു, 2400 അടി എത്തുന്നതിന് മുമ്പ് ഡാം തുറക്കേണ്ടതില്ല

മഴയിൽ നേരിയ ശമനം; ഇടുക്കി ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞു, 2400 അടി എത്തുന്നതിന് മുമ്പ് ഡാം തുറക്കേണ്ടതില്ല
തൊടുപുഴ , വ്യാഴം, 2 ഓഗസ്റ്റ് 2018 (07:33 IST)
മഴയുടെ ശക്തി കുറഞ്ഞതോടെ ഡാമിലേക്കുള്ള നീരൊഴുക്കിന്റെ ശക്തിയും കുറഞ്ഞു. ഡാമിലെ ജലനിരപ്പിൽ നേരിയ വർദ്ധനവ് മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. മഴ കുറഞ്ഞതിനാൽ ജലനിരപ്പ് 2400 അടി എത്തുന്നതിന് മുമ്പ് ഡാം തുറക്കേണ്ട ആവശ്യകത ഇല്ലെന്നാണ് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട്.
 
മൂലമറ്റം പവർഹൗസിലെ വൈദ്യുതി ഉത്‌പാദനം മൂന്ന് ദിവസമായി പൂർണ്ണ തോതിലാണ്. ഡാമിൽ 2408.5 അടി വെള്ളം സംഭരിക്കാൻ ശേഷിയുണ്ടെങ്കിലും 2403 അടി കഴിഞ്ഞാൽ തുറന്നുവിടുകയാണ് പതിവ്. ആവശ്യമെങ്കിൽ ഒരു അടി കൂടി ഉയർത്താം. ശേഷിക്കുന്ന അടി മുല്ലപ്പെരിയാറിന്റെ ഷട്ടർ തുറന്നാൽ വരുന്ന വെള്ളം ഒഴുകിയെത്തിയാൽ ശേഖരിക്കാനുള്ളതാണ്.
 
ഇത്തവണ ഏറ്റവും കൂടുതൽ അധിക മഴ ലഭിച്ചത് ഇടുക്കിയിലാണ്. ജലനിരപ്പ് 2403 അടി കഴിഞ്ഞാലും ജലനിരപ്പ് രണ്ടടി കൂടി ഉയർത്താൻ കഴിയുന്ന തരത്തിലാണ് ഡാം നിർമ്മിച്ചിട്ടുള്ളത്. എങ്കിലും ആ നിർമ്മിതിയെ വിശ്വസിക്കാതെ ഡാം തുറക്കാനുള്ള നിലപാട് വൈദ്യുതി ബോർഡ് എതിർക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൊടുപുഴ കൂട്ടക്കൊലയ്‌ക്കു പിന്നില്‍ മന്ത്രവാദത്തിലെ തര്‍ക്കം; അന്വേഷണം അടുത്ത ബന്ധുക്കളിലേക്ക് - കൃത്യം നടത്തിയത് ഒന്നിലേറെ പേരെന്ന് നിഗമനം