ജലനിരപ്പ് ഉയരുന്നു; കൂടുതൽ വെള്ളം ഒഴുക്കുമെന്ന് മന്ത്രി
ജലനിരപ്പ് ഉയരുന്നു; കൂടുതൽ വെള്ളം ഒഴുക്കുമെന്ന് മന്ത്രി
Publish Date: Fri, 10 Aug 2018 (10:39 IST)
Updated Date: Fri, 10 Aug 2018 (10:41 IST)
ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ 40 സെന്റീമീറ്റർ തുറന്നു. 2, 3, 4 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. സെക്കൻഡിൽ ഒന്നേകാൽ ലക്ഷം ലീറ്റർ (125 ക്യുമെക്സ്) വെള്ളമാണ് പുറത്തേക്കു വിടുന്നത്. കനത്ത മഴയും ശക്തമായ നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ വെള്ളം പുറത്തേക്കു വിടുന്നത്.
ഇന്ന് രാവിലെ ഏഴിന് ജലനിരപ്പ് 2401 അടി പിന്നിട്ടിരുന്നു. അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിർദേശം (റെഡ് അലർട്ട്) പുറപ്പടുവിച്ചിരുന്നു.
ഷട്ടറുകൾ തുറന്നിട്ടും ജലനിരപ്പ് കുറയാത്തത് മൂലം കൂടുതൽ വെള്ളം ഒഴുക്കിവിടുമെന്ന് മന്ത്രി അറിയിച്ചിരുന്നു. സംഭരണശേഷിയുടെ 97.61 ശതമാനമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലർത്തണമെന്നു നിർദേശമുണ്ട്.