Webdunia - Bharat's app for daily news and videos

Install App

ഇടുക്കി കല്ലാര്‍ ഡാമില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് മുങ്ങിമരിച്ചു

എ കെ ജെ അയ്യര്‍
വെള്ളി, 2 ഒക്‌ടോബര്‍ 2020 (11:45 IST)
ഇടുക്കി: കഴിഞ്ഞ ദിവസം ഇടുക്കി കല്ലാര്‍ ഡാമില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവ് കാല്‍ വഴുതി ഡാമില്‍ വീണു മുങ്ങിമരിച്ചു നെടുങ്കണ്ടം എഴുകുംവയല്‍ സ്വദേശി പഴംപുരയ്ക്കല്‍ ജിബിന്‍ ആണ് മരിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയോടെ എഴുകുംവയല്‍ സ്വദേശികളായ പഴംപുരയ്ക്കല്‍ ജിബിന്‍, വഴീപറമ്പില്‍ ഐബിന്‍ എന്നിവര്‍  ഡാമിനടുത്തുള്ള പാറയില്‍ ഇരുന്നു ചൂണ്ടയിടുകയായിരുന്ന്. എന്നാല്‍ ഐബിന്‍ കാല്‍ വഴുതി വെള്ളത്തിലേക്ക് വീണു. ഇയാളെ രക്ഷിക്കാനായാണ് ജിബിന്‍ വെള്ളത്തില്‍ ചാടിയത്. എന്നാല്‍ ഓടിക്കൂടിയ നാട്ടുകാര്‍ക്ക് ഐബിനെ മാത്രമേ രക്ഷപ്പെടുത്തതാണ് കഴിഞ്ഞുള്ളു.
 
വിവരം അറിഞ്ഞയുടന്‍ നെടുങ്കണ്ടത്തെ ഫയര്‍ ഫോഴ്‌സ് എത്തി തിരച്ചില്‍ നടത്തി. ജിബിന്‍ വീണ സ്ഥലത്ത് ഏകദേശം മുപ്പതടിയോളം വെള്ളമുണ്ടായിരുന്നു. തുടര്‍ന്ന് ഡാമിന്റെ ഷട്ടര്‍ തുറന്നു ജലനിരപ്പ് ക്രമീകരിച്ചു. ഒന്നര മണിക്കൂര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തി. മൃതദേഹം നെടുങ്കണ്ടത്തെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.  

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

ഹോസ്റ്റലിൽ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

മദ്യലഹരിയിൽ ട്രാൻസ് ഫോമറിൽ കയറിയ ആൾ വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടുക്കി, കോട്ടയം,പത്തനംതിട്ട ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്, അതിതീവ്ര മഴ നാളെയും തുടരും

എന്താണ് ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍, വാഹനം ഓടിക്കുന്നവര്‍ ഇക്കാര്യം അറിഞ്ഞില്ലെങ്കില്‍ പണി കിട്ടും!

മുതിര്‍ന്നവരില്‍ മഞ്ഞപ്പിത്തം ഗുരുതരമാകാന്‍ സാധ്യത

അടുത്ത ലേഖനം
Show comments