Publish Date: Wed, 16 Sep 2020 (19:20 IST)
Updated Date: Wed, 16 Sep 2020 (19:24 IST)
ആറാം ക്ലാസുകാരിയായ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കുട്ടിയുടെ മാതാവിന്റെ മൂന്നാം ഭര്‍ത്താവിനെ പോലീസ് അറസ്‌റ് ചെയ്തു. 55 കാരനായ തമിഴ്നാട് സ്വദേശി കൂടിയായ ഇയാള്‍ കഴിഞ്ഞ ഒരു വര്‍ഷമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു.
ഇയാള്‍ക്കൊപ്പം മാതാപിതാക്കളുടെ അസാന്നിധ്യത്തില്‍ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ച ഇയാളുടെ സുഹൃത്തിനെതിരെയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നതായിട്ടാണ് പോലീസ് നിഗമനം.
കുട്ടിക്ക് ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ അധികാരികളോട് കുട്ടി പീഡന വിവരം വെളിപ്പെടുത്തുകയായിരുന്നു. ഇവര്‍ ഇത് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ വഴി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ശാന്തന്‍പാറ പോലീസ് 55 കാരനെ പോക്‌സോ നിയമപ്രകാരം അറസ്‌റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഇയാളുടെ സുഹൃത്തിനെ പിടികൂടാന്‍ പോലീസ് ഊര്‍ജ്ജിത അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
എ കെ ജെ അയ്യര്‍
Publish Date: Wed, 16 Sep 2020 (19:20 IST)
Updated Date: Wed, 16 Sep 2020 (19:24 IST)