Publish Date: Mon, 14 Sep 2020 (19:39 IST)
Updated Date: Mon, 14 Sep 2020 (19:43 IST)
മധ്യവയസ്‌കനെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ പോലീസ് അറസ്‌റ് ചെയ്തു.മാങ്കുളത്തെ പുല്ലാട്ടു വീട്ടില്‍ യൂസഫ് മകന്‍ ഇക്ബാല്‍ എന്ന അമ്പത്തൊന്നുകാരനാണ് മൂന്നാര്‍ പോലീസിന്റെ കസ്റ്റഡിയിലായത്.
കഴിഞ്ഞ ദിവസം പതിനൊന്നു മണിക്കാണ് ഇക്ബാല്‍ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ലക്ഷ്മണന്‍ എന്നയാളെ വെട്ടിക്കൊന്നത്. അബ്കാരി കേസില്‍ ഇരുവരും ഒളിവിലായിരുന്നു. ലക്ഷ്മണന്‍ തന്റെ പേര് പൊലീസിന് നല്‍കി എന്ന് പറഞ്ഞാണ് വാക്കുതര്‍ക്കം ഉണ്ടായതും തുടര്‍ന്ന് ഇക്ബാല്‍ ലക്ഷ്മണനെ വെട്ടിക്കൊന്നതും.
ലക്ഷ്മണനോപ്പം താമസിച്ചിരുന്ന യുവതിയുടെയും ആറ് മാസം പ്രായമുള്ള കുട്ടിയുടെയും മുന്നില്‍ വച്ചായിരുന്നു വെട്ടിക്കൊല നടന്നത്. ഇതിനു ശേഷം ഇവരെയും വെട്ടിക്കൊല്ലുമെന്ന് ഇക്ബാല്‍ ഭീഷണിപ്പെടുത്തിയ ശേഷം ഒളിവില്‍ പോവുകയായിരുന്നു. മൂന്നാര്‍ സി.ഐ സുമേഷ് സുധാകരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.