Publish Date: Thu, 08 Jul 2021 (17:44 IST)
Updated Date: Thu, 08 Jul 2021 (17:46 IST)
നെടുങ്കണ്ടത്ത് കെഎസ്ഇബി ജീവനക്കാരന്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. കരാര്‍ തൊഴിലാളിയായിരുന്ന സച്ചിന്‍ ദേവാണ് മരണപ്പെട്ടത്. ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇയാളുടെ മൃതദേഹം നെടുങ്കണ്ടത്തെ സ്വാകാര്യ ആശുപത്രിയിലാണ് ഉള്ളത്. സംഭവത്തില്‍ കെഎസ്ഇബി നെടുങ്കണ്ടം സെക്ഷനിലെ ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്തു.