Publish Date: Sat, 29 Aug 2020 (09:31 IST)
Updated Date: Sat, 29 Aug 2020 (09:35 IST)
ഉത്തരകൊറിയയില്‍ ഇടുക്കി സ്വദേശിയായ ഗവേഷക വിദ്യാര്‍ത്ഥിനി വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ് മരിച്ചു. ഇടുക്കി വാഴത്തോപ്പ് മണിമലയില്‍ ജോസിന്റെയും ഷേര്‍ലിയുടേയും മകള്‍ ലീജ ജോസ്(28) ആണ് മരിച്ചത്. നാലുവര്‍ഷമായി ഉത്തരകൊറിയയിലായിരുന്ന ലീജ പഠനം പൂര്‍ത്തിയാക്കി മടങ്ങിവരാന്‍ തുടങ്ങുമ്പോഴാണ് മരണം.
ഉത്തരകൊറിയയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ലീജയ്ക്ക് ചെവി വേദനയും പുറംവേദനയും ഉണ്ടായിരുന്നതായും ചികിത്സ ലഭിച്ചില്ലായെന്നും പറയുന്നു. വ്യാഴാഴ്ച വിമാനത്താവളത്തിലെത്തിയ ലീജ കുഴഞ്ഞുവീഴുകയായിരുന്നു.