തിരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്തുന്നതിനായിഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം യഥാർഥ്യമാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി രാജ്യത്താകമാനം ഒറ്റവോട്ടർപട്ടിക എന്ന ആശയത്തെപറ്റിയുള്ള ചർച്ചകൾക്ക് കേന്ദ്രം തയ്യാറെടുക്കുന്നതായി സൂചന. തദ്ദേശ, നിയമസഭ, ലോക്സഭാ തിരഞ്ഞെടുപ്പുകള്‍ക്ക് ഒറ്റ വോട്ടര്‍ പട്ടിക എന്നതിനേപ്പറ്റി പ്രധാനമന്ത്രിയുടെ ഓഫീസ് ചര്‍ച്ച ചെയ്തു. എന്നാൽ ഇത് പ്രാവർത്തികമാക്കാനായി ഭരണഘടനാ ഭേദഗതി ആവശ്യമാണ്.
ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ദീർഘകാലമായി ബിജെപിയുടെ ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് എല്ലാ വോട്ടർ പട്ടികയും ഒന്നാക്കാനുള്ള നിർദേശവുമായി കേന്ദ്രം എത്തുന്നത്. കേരളമടക്കം എഴ് സംസ്ഥാനങ്ങള്‍ വ്യത്യസ്തമായ വോട്ടര്‍ പട്ടികയാണ് തദ്ദേശഭരണ തിരഞ്ഞെടുപ്പിനായി ഉപയോഗിക്കുന്നത്. ഇതിനുപകരമായി എല്ലാത്തിനും പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍പട്ടിക ആക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവരണമെങ്കിൽ ഭരണഘടനാഭേദഗതി ആവശ്യമാണ്.