Publish Date: Fri, 11 Dec 2020 (14:05 IST)
Updated Date: Fri, 11 Dec 2020 (14:11 IST)
പോലീസിനെ വെട്ടിച്ച് പരക്കം പാച്ചിലില് റിസോര്‍ട്ടെന്നുകരുതി യുവാക്കള്‍ കഞ്ചാവുമായി ചാടിക്കയറിയത് പൊലീസ് സ്റ്റേഷനില്‍. നെടുങ്കണ്ടത്താണ് സംഭവം. മൂന്നുകിലോ കഞ്ചാവുമായി നാലുപേരാണ് അറസ്റ്റിലായത്. അടിമാലി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വിനീത്(20), കൊച്ചുമഠത്തില്‍ ആദര്‍ശ്(18), സബിര്‍ റഹ്മാന്‍(22), 17കാരന്‍ എന്നിവരാണ് പിടിയിലായത്.
തമിഴ്‌നാട് പൊലീസിനെ വെട്ടിച്ച് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുമ്പോഴാണ് കേരള പൊലീസ് കൈകാണിക്കുന്നത്. പൊലീസ് സംഘത്തെ വെട്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ വണ്ടി മറിയുകയും രണ്ടുപേര്‍ റിസോര്‍ട്ടെന്നു കരുതി പൊലീസ് സ്റ്റേഷനിലേക്ക് ചാടിക്കയറുകയായിരുന്നു.