Select Your Language

Notifications

webdunia
webdunia
webdunia
Sunday, 23 February 2025
webdunia

നെല്ലിയാമ്പതി കാണാനെത്തിയ ഒറ്റപ്പാലം സ്വദേശികള്‍ കൊക്കയിലേക്ക് വീണു

നെല്ലിയാമ്പതി കാണാനെത്തിയ ഒറ്റപ്പാലം സ്വദേശികള്‍ കൊക്കയിലേക്ക് വീണു

ശ്രീനു എസ്

, തിങ്കള്‍, 21 ഡിസം‌ബര്‍ 2020 (14:59 IST)
നെല്ലിയാമ്പതി കാണാനെത്തിയ സംഘത്തിലെ രണ്ടുപേര്‍ കൊക്കയിലേക്ക് വീണു. സീതാര്‍കുണ്ട് വ്യൂപോയിന്റിലാണ് അപകടം ഉണ്ടായത്. ഒറ്റപ്പാലം സ്വദേശികളായ മേലൂര്‍ സന്ദീപ്(22), രഘുനന്ദന്‍(22)എന്നിവരാണ് കൊക്കയിലേക്ക് വീണത്. കൊക്കയ്ക്ക് 3500 അടി ആഴമുണ്ട്. ഞായറാഴ്ച വൈകുന്നേരമാണ് രണ്ടുബൈക്കുകളിലായി നാലുപേരടങ്ങുന്ന സംഘം നെല്ലിയാമ്പതിയില്‍ എത്തിയത്.
 
ഒരാള്‍ ചിത്രമെടുക്കാന്‍ മുതിരുമ്പോള്‍ വിഴാന്‍പോകുകയും മറ്റെയാള്‍ പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ടുപേരും കൊക്കയിലേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന ശരത്തും സനലുമാണ് ഇക്കാര്യം പൊലീസില്‍ അറിയിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോംപസ് ഫെയ്സ്‌ലിഫ്റ്റിനെ അടുത്ത വർഷം ആദ്യം വിപണിയിലെത്തിയ്ക്കാൻ ജീപ്പ്