Publish Date: Tue, 22 Feb 2022 (13:16 IST)
Updated Date: Tue, 22 Feb 2022 (13:19 IST)
ഇടുക്കിയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വാഴത്തോപ്പ് നെല്ലിക്കുന്നേല്‍ രാജപ്പന്റെ ഭാര്യ ഗൗരിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുസമീപത്തെ പുരയിടത്തിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കള്‍ കണ്ടെത്തി ഇവരെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സംഭവ സമയം ഭര്‍ത്താവ് സ്ഥലത്തില്ലായിരുന്നു. ഇവരുടെ കഴുത്തില്‍ ചെറിയ മുറിവും സ്ഥലത്ത് ഒരു മുണ്ടും കണ്ടെത്തിയത് മരണത്തെ ദുരൂഹമാക്കുന്നു.