Publish Date: Mon, 25 Apr 2022 (08:16 IST)
Updated Date: Mon, 25 Apr 2022 (08:20 IST)
ഇടുക്കിയില്‍ വീടിന് തീപിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ഇടുക്കി പുറ്റടിയിലാണ് വീടിന് തീപിടിച്ചത്. രവീന്ദ്രന്‍(50), ഇദ്ദേഹത്തിന്റെ ഭാര്യ ഉഷ(45) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ ഇവരുടെ മകള്‍ ശ്രീധന്യക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെയാണ് സംഭവം. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു.