Publish Date: Thu, 19 Sep 2024 (16:38 IST)
Updated Date: Thu, 19 Sep 2024 (16:43 IST)
ഇടുക്കി ജലാശയത്തിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഇരട്ടയാര്‍ ടണലില്‍ രണ്ടുകുട്ടികള്‍ കാല്‍ വഴുതി വീണു. ഇരട്ടയാര്‍ ചേലക്കല്‍ കവലയില്‍ ബന്ധുവീട്ടിലെത്തിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടാമത്തെ കുട്ടിക്കായി തെരച്ചില്‍ തുടരുന്നു.
കായംകുളം സ്വദേശി മൈലാടുംപാറ വീട്ടില്‍ 12 വയസ്സുള്ള അമ്പാടിയെന്ന് വിളിക്കുന്ന അതുല്‍ ആണ് മരിച്ചത്. ഉപ്പുതറ സ്വദേശിയായ ഉപ്പുതറ സ്വദേശിയായ പന്ത്രണ്ട് വയസ്സുള്ള അപ്പു എന്നു വിളിക്കുന്ന കുട്ടിക്കായി തെരച്ചില്‍ തുടരുകയാണ്. കുട്ടികള്‍ ഓണാവധിക്ക് മുത്തച്ഛന്റെ വീട്ടിലെത്തിയതായിരുന്നു.