Publish Date: Tue, 26 Apr 2022 (17:37 IST)
Updated Date: Tue, 26 Apr 2022 (17:40 IST)
ഇടുക്കി ചേറ്റുകുഴിക്ക് സമീപം ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു. നെറ്റിത്തൊഴു സ്വദേശിയായ വില്‍സണ്‍ വര്‍ഗീസിന്റെ സ്‌കൂട്ടറാണ് കത്തി നശിച്ചത്. ഇദ്ദേഹം വാഹനം ഒടിക്കുമ്പോള്‍ അമിതമായി പുക ഉയരുന്നതായി ഓട്ടോ ഡ്രൈവര്‍ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. പിന്നാലെ വാഹനം നിര്‍ത്തി പരിശോധിക്കുമ്പോള്‍ തീകത്തുകയായിരുന്നു. ഒന്നരലക്ഷത്തിലധികം കിലോമീറ്റര്‍ ഓടിയ വണ്ടിയായിരുന്നു ഇത്. കാലപ്പഴക്കമാണ് വണ്ടി കത്തിനശിക്കാന്‍ കാരണമെന്നാണ് പ്രാധമിക നിഗമനം.