ട്രെയിനിൽ നിന്ന് യാത്രക്കാർക്ക് പരിക്കേറ്റാൽ റെയിൽവെ നഷ്ടപരിഹാരം നൽകണമെന്ന് ബോംബെ ഹൈക്കോടതി. ലോക്കൽ ട്രെയിനുകൾ മുംബൈയുടെ ജീവനാഡികളാണെന്ന് നിരീക്ഷിച്ച കോടതി തിരക്കേറിയ ട്രെയിനിൽ നിന്നും ഒരാൾ വീണ് പരിക്കേറ്റാൽ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിടുകയായിരുന്നു.
യാത്രയ്ക്കിടെ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ 75കാരനായ യാത്രക്കാരന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്ത്രവിട്ടു. ട്രെയിൻ ഓടികൊണ്ടിരിക്കെ കയറാൻ ശ്രമിച്ചുവെന്ന റെയിൽവെയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
ദൈനംദിന ജോലിയുടെ ഭാഗമായി തിരക്കേറിയ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ അപകടമുണ്ടായാൽ അത് അപ്രതീക്ഷിത സംഭവത്തിന്റെ പരിധിയിൽ പെടില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. 2013ൽ ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ ഹുണ്ടിവാലയ്ക്ക് 4 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്ന റെയിൽവെ നിലപാടിനെതിരെ 75 കാരൻ നൽകിയ പരാതിയിലാണ് നടപടി.