Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാട്ടാന ആക്രമണത്തില്‍ ഇടുക്കിയില്‍ വീട്ടമ്മ മരിച്ചു

കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടുതീ പടര്‍ന്നിരുന്നു

Idukki Women died in Wild Elephant Attack

രേണുക വേണു

, തിങ്കള്‍, 4 മാര്‍ച്ച് 2024 (10:43 IST)
ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ വീട്ടമ്മ മരിച്ചു. നേര്യമംഗലം കാഞ്ഞിരവേലിയില്‍ ഇന്ദിര രാമകൃഷ്ണന്‍ (78) ആണ് മരിച്ചത്. സ്വന്തം കൃഷിയിടത്തില്‍ നിന്ന് മലയിഞ്ചി പറിക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം. ഇന്ദിരയുടെ തലയില്‍ അടക്കം മുറിവുകളുണ്ട്. 
 
ഇന്ന് രാവിലെ ഒന്‍പത് മണിയോടെ കാഞ്ഞിരവേലിയിലാണ് സംഭവം. ഉടന്‍ തന്നെ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. 
 
കഴിഞ്ഞ ദിവസം മേഖലയില്‍ കാട്ടുതീ പടര്‍ന്നിരുന്നു. കാട്ടുതീയെ തുടര്‍ന്ന് കാട്ടാനക്കൂട്ടം ജനവാസമേഖലയില്‍ എത്തി. ഇക്കാര്യം നാട്ടുകാര്‍ വനംവകുപ്പിനെ അറിയിച്ചിരുന്നു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം വിവരം 1930ല്‍ അറിയിച്ചാല്‍ തുക തിരികെ ലഭിക്കാന്‍ കൂടുതല്‍ സാധ്യത; കേരളാ പൊലീസിന്റെ മുന്നറിയിപ്പ്