Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഐഎഫ്എഫ്‌കെ മീഡിയ സെല്ലിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

ഐഎഫ്എഫ്‌കെ മീഡിയ സെല്ലിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 11 നവം‌ബര്‍ 2022 (17:34 IST)
2022 ഡിസംബര്‍ 9 മുതല്‍ 16 വരെ തിരുവനന്തപുരത്ത് നടക്കുന്ന 27 ാമത് ഐ.എഫ്.എഫ്.കെയുടെ മീഡിയ സെല്ലില്‍ പ്രവര്‍ത്തിക്കുന്നതിന് ജേണലിസം, മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥികളില്‍നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പ്രായപരിധി 28 വയസ്സ്. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ നവംബര്‍ 16നകം [email protected] എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും മീഡിയാ സെല്ലിലേക്ക് തെരഞ്ഞെടുക്കുക. 
 
എഴുത്തുപരീക്ഷ 2022 നവംബര്‍ 20 ഞായറാഴ്ച രാവിലെ 11 മണി മുതല്‍ ഒരു മണി വരെ തിരുവനന്തപുരം വഴുതക്കാട് കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ് എച്ച്.എസ്.എസില്‍ നടക്കും. നവംബര്‍ 26ന് മീഡിയ സെല്‍ പ്രവര്‍ത്തനം ആരംഭിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാലികയെ പീഡിപ്പിച്ച വയോധികനു 27 വർഷം കഠിനത്തടവ്