Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശരീരമാകെ വരഞ്ഞ് മുറിവുണ്ടാക്കി, അതില്‍ ചിക്കന്‍ മസാലയും ഗ്രാമ്പൂവും ചേര്‍ന്നുള്ള മിശ്രിതം പുരട്ടി; റോസ്ലിനെ കൊന്നത് നിഷ്ഠൂരമായി !

കഴിഞ്ഞ ജൂണിലാണ് ഷാഫിയും ഭഗവല്‍ സിങ്ങും ലൈലയും ചേര്‍ന്ന് റോസ്ലിനെ കൊലപ്പെടുത്തിയത്

Ilanthoor Human sacrifice Shocking
, തിങ്കള്‍, 17 ഒക്‌ടോബര്‍ 2022 (08:55 IST)
ഇലന്തൂര്‍ നരബലി കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. മുഹമ്മദ് ഷാഫിയും ഭഗവല്‍ സിങ്ങും ലൈലയും ചേര്‍ന്ന് റോസ്ലിനെ കൊന്നത് നിഷ്ഠൂരമായി. റോസ്ലിനെ കൊലപ്പെടുത്തും മുന്‍പ് കത്തി കൊണ്ട് ശരീരം മുഴവന്‍ വരഞ്ഞുവെന്നും ഇഞ്ചിഞ്ചായി മരിക്കുന്നത് പുണ്യമാണെന്ന് വിശ്വസിപ്പിച്ചാണ് ഇങ്ങനെ ചെയ്തതെന്നും ഒന്നാം പ്രതി ഷാഫി വെളിപ്പെടുത്തി. 
 
കഴിഞ്ഞ ജൂണിലാണ് ഷാഫിയും ഭഗവല്‍ സിങ്ങും ലൈലയും ചേര്‍ന്ന് റോസ്ലിനെ കൊലപ്പെടുത്തിയത്. കയ്യും കാലും കെട്ടിയിട്ട് വായില്‍ തുണി തിരുകിയതിനു ശേഷം റോസ്ലിന്റെ ശരീരമാകെ ഷാഫി വരയുകയായിരുന്നു. അതിനുശേഷം ഈ മുറിപ്പാടുകളില്‍ കറിമസാല പുരട്ടി എന്നാണ് മൊഴികളിലുള്ളത്. വീട്ടിലുണ്ടായിരുന്ന ചിക്കന്‍ മസാലയും ഗ്രാമ്പൂവും കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതം തയ്യാറാക്കിയാണ് മുറിവുകളില്‍ തേച്ചുപിടിപ്പിച്ചത്. മൂന്ന് പേരും കൂടിയാണ് മസാല റോസ്ലിന്റെ മുറിവുകളില്‍ തേച്ചത്. 
 
ശബ്ദം പുറത്ത് വരാതിരിക്കാന്‍ തുണി തിരുകിയതിനു മുകളില്‍ താന്‍ പ്ലാസ്റ്റര്‍ കൂടി ഒട്ടിച്ചെന്ന് ഷാഫി പറയുന്നു. മരിക്കുന്ന വരെ റോസ്ലിനെ ക്രൂരമായി ദ്രോഹിച്ചു. രക്തം വാര്‍ന്നാണ് ഒടുവില്‍ മരണം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് വ്യപകമഴയ്ക്ക് സാധ്യത; ഇന്ന് പത്തുജില്ലകളില്‍ യെല്ലോ അലര്‍ട്ട്