Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇറച്ചി വെട്ടുന്ന പോലെ മൃതദേഹം തുണ്ടംതുണ്ടമാക്കി, ഉപയോഗിച്ചത് വീട്ടിലെ വെട്ടുകത്തി, മൃതദേഹം വെട്ടിനുറുക്കിയതില്‍ ലൈലയും; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

Ilanthoor human sacrifice updates
, വ്യാഴം, 13 ഒക്‌ടോബര്‍ 2022 (09:27 IST)
ഇലന്തൂര്‍ നരബലി കേസില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. നരബലിക്കായി കൊന്ന രണ്ട് സ്ത്രീകളെ അതിക്രൂരമായാണ് വെട്ടിനുറുക്കിയതെന്ന് ഒന്നാം പ്രതിയായ ഷാഫിയും മൂന്നാം പ്രതിയായ ലൈലയും പറഞ്ഞു. 
 
അറവുശാലയില്‍ ഇറച്ചി വെട്ടുന്ന പോലെ മൃതദേഹം തുണ്ടംതുണ്ടമായി വെട്ടിനുറുക്കി. വീട്ടിലെ വെട്ടുകത്തി ഉപയോഗിച്ചാണ് മൃതദേഹം വെട്ടിനുറുക്കിയതെന്നും മൂന്നാം പ്രതിയായ ലൈല പറഞ്ഞു. രണ്ട് തടി കഷ്ണങ്ങള്‍ക്ക് മുകളില്‍ വെച്ചാണ് മൃതദേഹം ചെറിയ കഷ്ണങ്ങളാക്കി വെട്ടിനുറുക്കിയത്. 
 
താന്‍ മുന്‍പ് അറവുശാലയില്‍ ജോലി ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് ഇറച്ചിവെട്ട് അറിയാമെന്നും ഷാഫി പറഞ്ഞു. മുന്‍പരിചയം ഉള്ളതിനാല്‍ മൃതദേഹം വെട്ടിനുറുക്കാന്‍ മടി തോന്നിയില്ല. തനിക്ക് രക്തം കണ്ടാല്‍ ഭയം വരില്ലെന്നും ഷാഫി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശക്തമായ മൂടല്‍ മഞ്ഞ്; യുഎഇയില്‍ റെഡ്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു