വേനല്‍ മഴയില്‍ ഏപ്രിലില്‍ കേരളത്തിലും കര്‍ണാടകയിലെ ചില സ്ഥലങ്ങളിലും ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളില്‍ വേനല്‍മഴ ശക്തമാകുമെന്ന മുന്നറിയിപ്പാണ് ഐഎംഡി നല്‍കുന്നത്. കേരളത്തില്‍ ഏപ്രില്‍ നാല് വരെയാണ് ശക്തമായ വേനല്‍മഴ പ്രവചിച്ചിരിക്കുന്നത്.
ഏപ്രിലില്‍ വടക്ക്- കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഏപ്രില്‍- ജൂണ്‍ മാസങ്ങളില്‍ രാജ്യത്ത് സാധാരണയിലും ചൂട് അനുഭവപ്പെടുമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശമുണ്ട്. സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെങ്കിലും ഇന്ത്യയിലെ മധ്യ- കിഴക്കന്‍ സംസ്ഥാനങ്ങളിലും, വടക്ക്- പടിഞ്ഞാറന്‍ സമതലങ്ങളിലും ഉഷ്ണതരംഗം കൂടാനാണ് സാധ്യത.