Select Your Language

Notifications

webdunia
webdunia
webdunia
webdunia

നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരണം 36 ആയി; ഒരു മണിക്കൂറിനുള്ളില്‍ ആറ് തുടര്‍ച്ചനങ്ങള്‍

Nepal

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 7 ജനുവരി 2025 (12:01 IST)
Nepal
നേപ്പാളിലുണ്ടായ ഭൂചലനത്തില്‍ മരണം 36 ആയി. നേപ്പാള്‍- ടിബറ്റ് അതിര്‍ത്തിയിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം മൂലം കാഠ്മണ്ഡുവിലടക്കം പ്രകമ്പനം ഉണ്ടായി. കൂടാതെ ഉത്തരേന്ത്യയിലും ഇതിന്റെ പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഡല്‍ഹിയിലും ബീഹാറിലും ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.
 
ഭൂകമ്പത്തിന്റെ ആഘാതം വിലയിരുത്താന്‍ നേപ്പാളിലെയും ഇന്ത്യയിലെയും എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമുകള്‍ തയ്യാറെടുത്തിട്ടുണ്ട്. ഇന്ന് രാവിലെ 6.35നായിരുന്നു ഭൂചലനം ഉണ്ടായത്. ഒരു മണിക്കൂറിനുള്ളില്‍ ആറ് തുടര്‍ച്ചനങ്ങള്‍ ഉണ്ടായി. നേപ്പാള്‍- ടിബറ്റ് അതിര്‍ത്തിക്കടുത്തുള്ള ലോ ബുഷിനില്‍ നിന്ന് 93 കിലോമീറ്റര്‍ വടക്ക് കിഴക്കായാണ് ഭൂകമ്പം ഉണ്ടായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

India Gate: ഇന്ത്യാ ഗേറ്റിന്റെ പേര് ഭാരത് മാത ദ്വാര്‍ എന്നാക്കണം, പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി ന്യൂനപക്ഷ മോര്‍ച്ച ദേശീയ പ്രസിഡന്റ്