Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെണ്‍‌വാണിഭം: സീരിയല്‍ നടി ഇടപാടുകാരില്‍ നിന്ന് ഈടാക്കിയിരുന്ന തുക എത്രയെന്ന് അറിഞ്ഞാല്‍ ഞെട്ടും

സീരിയല്‍ നടിയെ കാണിച്ച് ഇടപാടുകാരെ ആകര്‍ഷിച്ചു; പണം പ്രശ്‌നമല്ലെന്ന് ഇടപാടുകാര്‍ - വാഴക്കുളം പെണ്‍‌വാണിഭത്തിന്റെ പിന്നില്‍

immoral traffic case
മൂവാറ്റുപുഴ , ചൊവ്വ, 25 ഒക്‌ടോബര്‍ 2016 (14:38 IST)
തൊടുപുഴ‌യ്‌ക്ക് സമീപം കദളിക്കാട്ട് ചലച്ചിത്ര നടി ഉൾപ്പെട്ട ആറംഗ പെൺവാണിഭ സംഘത്തിന്റെ പ്രതിദിന വരുമാനം 30,000 രൂപ. മൊബൈല്‍ ഫോണ്‍, ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വഴിയാണ് സംഘം ആവശ്യക്കാരെ കണ്ടെത്തുന്നത്. കാസർകോടു സ്വദേശിയായ സീരിയൽ നടിയുടെ പേര് ഉപയോഗിച്ചാണ് സംഘം ആവശ്യക്കാരെ ആകര്‍ഷിച്ചിരുന്നത്.

സീരിയല്‍ നടിയുടെ മൊഴി വനിതാ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയശേഷം വിട്ടയച്ചു. പിടിയിലായവരില്‍ നിന്ന് പിടിച്ചെടുത്ത നോട്ട് ബുക്കില്‍ നിന്നാണ് ഇടപാടുകാരില്‍ നിന്ന് ഈടാക്കുന്ന പണം എത്രയെന്ന് വ്യക്തമായത്. പിടിയിലായ  അജീബ് (29), ജിത് ജോയി (33), മോഹനന്‍ (53), ബാബു (34) കാര്‍ത്തികേയന്‍ എന്നിവരെയാണ് പൊലീസ് മൂവാറ്റുപുഴ ഫസ്‌റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തു.

പിടിയിലായവരുടെ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നതെന്ന് സര്‍ക്കിള്‍ ഇന്‍‌സ്‌പെക്‍ടര്‍ സി ജയകുമാര്‍ പറഞ്ഞു. തെക്കുംമലയിലെ വാടക വീട് കേന്ദ്രീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വീട്ടിൽ അസമയത്ത് സ്ത്രീകളും അപരിചതും വാഹനങ്ങളും വന്നു പോകുന്നതു കണ്ടു സംശയം തോന്നിയ നാട്ടുകാർ നേരത്തെ പൊലീസിനു പരാതി നൽകിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്പ്ലിറ്റ് സ്‌ക്രീന്‍ എന്ന തകര്‍പ്പന്‍ സവിശേഷതയുമായി ജിയോണി എസ് 6 പ്രോ വിപണിയിൽ