Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒടുവിൽ വിദ്യാഭ്യാസ വകുപ്പും തീരുമാനിച്ചു, പട്ടികജാതിക്കാരി ദേശീയ പതാക ഉയർത്തണ്ട

പട്ടികജാതിക്കാരി ദേശീയപതാക ഉയർത്തണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്

ഇന്ത്യ
കൊട്ടാരക്കര , തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (14:03 IST)
ദേശീയപതാക ഉയർത്തുന്നതിനായി പട്ടികജാതിക്കാരിയായ സി പി എം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെ വിളിച്ചു വരുത്തിയ ശേഷം അപമാനിച്ച് ഇറക്കിവിട്ട സ്കൂൾ ഹെഡ്മാസ്റ്ററുടെ നടപടിക്ക് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം. ഉമ്മന്നൂർ എൽ പി സ്കൂളിൽ നടന്ന സംഭവം വിവാദമായിരുന്നു. കഴിഞ്ഞ സ്വാതന്ത്യദിനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം.
 
സ്കൂളുകാരുടെ ക്ഷണം പ്രകാരം സ്കൂളിലെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ഗീത കേശവൻകുട്ടിയുടെ കയ്യിൽ നിന്നും ഹെഡ്മാസ്റ്റർ വിക്ടർ ജയിംസ് ദേശീയ പതാക തട്ടിപ്പരിക്കുകയും പട്ടികജാതിക്കാരി അങ്ങനെ ഇപ്പോൾ പതാക ഉയർത്തണ്ട എന്നു പറയുകയുമായിരുന്നു. ഇവരെ വേദിയിൽ നിന്നും പുറത്താക്കുകയും ചെയ്തു. തുടർന്ന് ഹെഡ്മാസ്റ്റർ പതാക ഉയർത്തുകയായിരുന്നു.
 
തനിക്ക് നേരിട്ട അപമാനവും സംഭവവും വിവരിച്ച് ഗീത വിദ്യാഭ്യാസ വകുപ്പിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടപടി ഉണ്ടായിരിക്കുന്നത്. ഹെഡ്മാസ്റ്റർക്കെതിരായി പട്ടികജാതി സംഘടനക‌ൾ രംഗത്തുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചു കയറി വരാന്തയില്‍ മൈക്ക് വെച്ച് പ്രസംഗിച്ചു; കണ്ണൂര്‍ ജില്ല സെക്രട്ടറിയുടെ നടപടിയെ ശാസിച്ച് സി പി എം നേതൃത്വം