Webdunia - Bharat's app for daily news and videos

Install App

കോഹ്‌ലിക്ക് ഞെട്ടല്‍, ബിസി​സിഐക്ക് സം​തൃ​പ്തി; അ​ഭി​ന​ന്ദ​നവുമായി ഡിജിപി

കോഹ്‌ലിക്ക് ഞെട്ടല്‍, ബിസി​സിഐക്ക് സം​തൃ​പ്തി; അ​ഭി​ന​ന്ദ​നവുമായി ഡിജിപി

Webdunia
ബുധന്‍, 8 നവം‌ബര്‍ 2017 (15:23 IST)
കനത്ത മഴയെ അവഗണിച്ച് മണിക്കൂറുകളോളം മത്സരം കാണാനായി കാത്തിരുന്ന ആരാധകരെ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി അഭിനന്ദിച്ചതിന് പിന്നാലെ ശക്തമായ സു​ര​ക്ഷയൊ​രു​ക്കി​യ
കേ​ര​ളാ പൊലീസി​ന്‍റെ സു​ര​ക്ഷാസേ​വ​ന​ത്തി​ന് ബിസി​സിഐ സം​തൃ​പ്തി അ​റി​യി​ച്ചു.

മ​ഴ​മൂലം മത്സരം വൈകിയപ്പോള്‍ കാ​ണി​ക​ള്‍ക്ക് സഹായം ഒരുക്കുകയും, സുരക്ഷയില്‍ യാതൊരു വിട്ടു വീഴ്‌ചയും കാട്ടാതിരിക്കുകയും ചെയ്‌ത കേ​ര​ളാ പൊലീസിന്റെ പ്രവര്‍ത്തന മികവിനെ സംസ്ഥാന പൊലീസ് മേധാവി ലോക്‍നാഥ് ബഹ്‌റയും അഭിനന്ദിച്ചു.

സ്‌റ്റേഡിയത്തിന് അകത്തും പുറത്തുമായി ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. മഴ കാരണമുള്ള ബുദ്ധിമുട്ടുകളുടെ പേരിൽ കാണികൾക്ക് അസൗകര്യം സൃഷ്ടിക്കരുതെന്ന നിര്‍ദേശം തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല ഐജി മ​നോ​ജ് എ​ബ്ര​ഹാ​മി​ന്‍റെ നേ​തൃ​ത്വ​ത്തിലുള്ള പൊലീസ് സംഘം പാലിച്ചതോടെയാണ് 29 വർഷങ്ങൾക്കു ശേഷം തിരുവനന്തപുരം നഗരത്തിലെത്തിയ പ്ര​ഥ​മ ട്വ​ന്‍റി-20 എല്ലാവരുടെയും അഭിനന്ദനത്തിന് അര്‍ഹമായത്.

ഐജി​ക്ക് കീ​ഴി​ൽ ഏഴ് എ​സ്പി​മാ​ർ, 28 ഡി​വൈ​എ​സ്പി​മാ​ർ, 46 സിഐ, 380 എ​സ്ഐ ​ഉ​ൾ​പ്പെ​ടെ 2,500 പൊലീ​സു​കാ​രാ​ണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി സു​ര​ക്ഷയൊരുക്കിയത്.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments