'നിങ്ങള്‍ കള്ളപ്പണ വിരുദ്ധദിനം ആഘോഷിച്ചോളൂ… ഞങ്ങള്‍ക്ക് ഇന്ന് അദ്വാനിയുടെ പിറന്നാളാണ്’; കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ
കേന്ദ്ര സര്‍ക്കാറിനെ പരിഹസിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ
നോട്ടുനിരോധനത്തിന്റെ വാര്‍ഷികം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ തങ്ങള്‍ മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് പാര്‍ട്ടി എംപിയും ബോളിവുഡ് താരവുമായ ശത്രുഘ്‌നന്‍ സിന്‍ഹ. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്.
നവംബര്‍ 8 കള്ളപ്പണ വിരുദ്ധ ദിനമായി ബിജെപി ആചരിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെ പരിഹസിച്ചാണ് സിന്‍ഹയുടെ ട്വീറ്റ്. നേരത്തെ നോട്ടു നിരോധനത്തെയും ജിഎസ്ടിക്കെതിരെയും കടുത്ത വിമര്‍ശനവമായി മുതിര്‍ന്ന നേതാവായ യശ്വന്ത് സിന്‍ഹ രംഗത്തെത്തിയപ്പോള്‍ ശത്രുഘ്‌നന്‍ സിന്‍ഹ അദ്ദേഹത്തെ പിന്തുണച്ചിരുന്നു. നോട്ട് നിരോധനം ബിജെപി കള്ളപ്പണവിരുദ്ധദിനമായി ആചരിക്കുമ്പോള്‍ പ്രതിപക്ഷം അതിനെ വിഡ്ഢിദിനമായാണ് ആചരിക്കുന്നത്.