Publish Date: Sun, 29 May 2022 (09:12 IST)
Updated Date: Sun, 29 May 2022 (09:14 IST)
ലഡാക്ക് വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ മുഹമ്മദ് ഷൈജലിന്റെ ഖബറടക്കം ഇന്ന് നടക്കും. മലപ്പുറം സ്വദേശിയാണ് കരസേനയില്‍ ലാന്‍സ് ഹവില്‍ദാര്‍ ആയ മുഹമ്മദ് ഷൈജല്‍. എയര്‍ ഇന്ത്യ വിമാനത്തില്‍ ഇന്ന് രാവിലെ പത്തുമണിക്ക് ഭൗതികദേഹം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തും. പതിനൊന്നരമുതല്‍ തിരൂരങ്ങാടി യത്തീംഖാനയിലും തുടര്‍ന്ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം മൂന്നുമണിക്കായിരിക്കും ഖബറടക്കം.