Publish Date: Sat, 28 May 2022 (19:20 IST)
Updated Date: Sat, 28 May 2022 (19:23 IST)
സ്ത്രീധനത്തിന്റെ പേരില്‍ കൊല ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചു സ്ത്രീധനത്തിന്റെ പേരില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തമിഴ്‌നാട്ടിലെ പല്ലാവരത്താണ് ഒരു കുടുംബത്തിലെ 4 പേര്‍ മരിച്ചത്. എന്‍ജിനീയറായ പ്രകാശ്(41), ഭാര്യ ഗായത്രി(39), മകള്‍ നിത്യശ്രീ(11) മകന്‍ ഹരികൃഷ്ണന്‍(9) എന്നിവരെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവാഹ വാര്‍ഷിക ദിനത്തില്‍ ഭാര്യയേയും മക്കളെയും കൊലപ്പെടുത്തിയ ശേഷം പ്രകാശ് ആത്മഹത്യ ചെയ്യുകയായിരുന്നു. സ്ത്രീധനത്തിന്റെ പേരില്‍ വാക്ക് തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.