Webdunia - Bharat's app for daily news and videos

Install App

നിരവധി പ്രശ്‌നങ്ങളുണ്ട്, അതിനാല്‍ ‘അമ്മ’യുടെ അധ്യക്ഷ പദവി ഒഴിയുകയാണ്: ഇന്നസെന്റ്

നിരവധി പ്രശ്‌നങ്ങളുണ്ട്, അതിനാല്‍ ‘അമ്മ’യുടെ അധ്യക്ഷ പദവി ഒഴിയുകയാണ്: ഇന്നസെന്റ്

Webdunia
ശനി, 31 മാര്‍ച്ച് 2018 (16:20 IST)
മലയാള സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ അധ്യക്ഷ പദവിയില്‍ നിന്നു ഒഴിയുമെന്നു നടനും എംപിയുമായ ഇന്നസന്റ്. അധ്യക്ഷപദവിയിൽ നിന്നും മാറുമെന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. തനിക്ക് നിരവധി പ്രശ്നങ്ങൾ ഉള്ളതിനാലാണ് സ്ഥാനം ഒഴിയുന്നതെന്നും ഡൽഹിയിൽ അദ്ദേഹം പറഞ്ഞു.

അധ്യക്ഷപദവിയിൽ നിന്നും മാറുമെന്ന കാര്യം നേരത്തേ വ്യക്തമാക്കിയതാണ്. കഴിഞ്ഞ നാലു ടേമിലും തന്നെ മാറ്റി നിർത്തണമെന്ന് അഭ്യർഥിച്ചിരുന്നു. എന്നാൽ സ്നേഹത്തിന്റെ സമ്മർദം കൊണ്ടു തുടരുകയായിരുന്നുവെന്നും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുക്കവെ ഇന്നസന്റ് വ്യക്തമാക്കി

ജൂലൈയിൽ ചേരാനിരിക്കുന്ന ജനറൽ ബോഡിയിൽ തന്റെ നിലപാട് വ്യക്തമാക്കും. സ്ഥാന മോഹമില്ല, അമ്മയുടെ അധ്യക്ഷ സ്ഥാനം കഷ്ടപ്പെട്ടു നേടിയതുമല്ല. താൻ രാജി വയ്ക്കുന്നതല്ല. എല്ലാത്തവണയും ജനറൽ ബോഡിയിൽ ചോദിക്കുന്ന കാര്യം ഇത്തവണയും ആവർത്തിക്കും. പ്രസിഡന്റ് ആകാൻ കഴിവുള്ള ഒട്ടേറെ പേർ സംഘടനയിലുണ്ട്. തനിക്കു രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നും ഇന്നസന്റ് വ്യക്തമാക്കി.

അമ്മയുടെ പ്രസിഡന്‍റ് പദം വഹിക്കുന്ന ഇന്നസെന്‍റിന്‍റെ കാലാവധി ജൂണിൽ അവസാനിക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇനി ശരണംവിളിയുടെ നാളുകൾ, മണ്ഡലകാലത്തിനായി ശബരിമല നട തുറന്നു

റിലയൻസ്- ഡിസ്നി ലയനം പൂർത്തിയായി, ഇനി നിത അംബാനിയുടെ നേതൃത്വത്തിൽ പുതിയ സംയുക്ത കമ്പനി

പരീക്ഷണം വിജയം, എന്താണ് ഉത്തരക്കൊറിയയുടെ പുതിയ ചാവേർ ഡ്രോണുകൾ

ഇറ്റലിയില്‍ നടക്കുന്ന ജി7 സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സംഘത്തെ നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ബിജെപി ഇപ്പോള്‍ തന്നെ മൂന്നാം സ്ഥാനത്ത്, പാലക്കാട് എല്‍ഡിഎഫിന് ജയിക്കാന്‍ നല്ല സാധ്യതയുണ്ട്: എം.വി.ഗോവിന്ദന്‍

അടുത്ത ലേഖനം
Show comments