Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീഴ്‌ചയുണ്ടെങ്കില്‍ പിഴയെന്ന് മന്ത്രി, പറ്റില്ലെന്ന് ബസുടമകള്‍; അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം തുടരും

വീഴ്‌ചയുണ്ടെങ്കില്‍ പിഴയെന്ന് മന്ത്രി, പറ്റില്ലെന്ന് ബസുടമകള്‍; അന്തർസംസ്ഥാന സ്വകാര്യ ബസ് സമരം തുടരും
തിരുവനന്തപുരം , തിങ്കള്‍, 24 ജൂണ്‍ 2019 (19:41 IST)
അന്തർ സംസ്ഥാന  സ്വകാര്യ ബസുകളുടെ സമരം തുടരും. ബസ് ഉടമകളുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് ഇത്. പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ പിഴ ഈാടക്കുന്നത് താങ്ങാനാകില്ലെന്ന് ബസുടമകള്‍ പറഞ്ഞു.

ബസുകളുടെ നിയമ ലമംഘനത്തിലെ, പരിശോധനയും പിഴ ഈടാക്കലും നിര്‍ത്തിവക്കില്ലെന്ന് ഗതാഗതമന്ത്രി  വ്യക്തമാക്കി. എന്നാല്‍ ഈ നിര്‍ദേശം ബസ് ഉടമകള്‍ അംഗീകരിച്ചില്ല.

കോണ്‍ട്രാക്ട് ക്യാരേജ് പെര്‍മിറ്റുള്ള ബസുകള്‍  മറ്റ് സംഥാനങ്ങളില്‍ സുഗമമായി സര്‍വ്വീസ് നടത്തുന്നു. അതേ പെര്‍മിറ്റുള്ള ബസുകള്‍ക്ക് കേരളത്തില്‍ പിഴ ഈാടാക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നുവെന്ന് ബസുടമകള്‍ പറഞ്ഞു.

അന്തർ സംസ്ഥാന സര്‍വീസ് നടത്തുന്ന ബസ്സുകളെപ്പറ്റി വ്യാപക പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്‌സിന് മോട്ടോര്‍ വാഹന വകുപ്പ് തുടക്കും കുറിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡോക്ടറുടെ നിർദേശം അവഗണിച്ച് ബന്ധുക്കൾ കുട്ടിയെ ഐസിയുവിൽനിന്നും മാറ്റി; ഒൻപതുവയസുകാരന് ദാരുണാന്ത്യം