ദമ്പതിമാരും വീട്ടുജോലിക്കാരിയും കൊല്ലപ്പെട്ടു; കഴുത്തറക്കപ്പെട്ട മൃതദേഹത്തില്‍ നിന്നും രക്തം വീടിന് പുറത്തേക്ക് ഒഴുകി!

തിങ്കള്‍, 24 ജൂണ്‍ 2019 (15:50 IST)
വൃദ്ധ ദമ്പതിമാരെയും വീട്ടുജോലിക്കാരിയെയും കഴുത്തറത്ത് കൊന്നു. ഡല്‍ഹി വസന്ത വിഹാറിലെ താമസക്കാരായ വിഷ്‌ണു കുമാര്‍ (80) ഭാര്യ ശിശി മധുര്‍(75) വീട്ടു ജോലിക്കാരി കുഷ്ബു നൗത്തിയാല്‍(24) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

സ്വന്തം വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നത്. ദമ്പതികളുടെ മൃതദേഹം കിടപ്പ് മുറിയില്‍ നിന്നാണ് കണ്ടെത്തിയത്. വീടിന്റെ വാതിലിന് അടിയിലൂടെ രക്തം പുറത്തേക്ക് ഒഴുകിയ നിലയിലായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട സമീപവസികളാണ് പൊലീസില്‍ വിവരമറിയിച്ചത്.

പൊലീസ് നടത്തിയ പരിശോധനയില്‍ കവര്‍ച്ചാ ശ്രമമാണ് നടന്നതെന്ന് വ്യക്തമായി. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു. ദമ്പതിമാരുടെ മകന്‍ അടുത്തിടെ ഒരു അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം യുവതിയെ ബലാത്സംഗം ചെയ്തശേഷം വിദേശത്തേക്ക് കടന്നു, 18 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് തന്ത്രപരമായി വലയിലാക്കി!