Select Your Language

Notifications

webdunia
webdunia
webdunia
webdunia

കരുണ സംഗീത നിശ വിവാദത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

കരുണ സംഗീത നിശ വിവാദത്തിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്

അഭിറാം മനോഹർ

, ചൊവ്വ, 18 ഫെബ്രുവരി 2020 (19:00 IST)
കരുണ സംഗീത നിശയുടെ പേരില്‍ സംഘാടകര്‍ തട്ടിപ്പ് നടത്തിയെന്ന ബി ജെ പി. വക്താവ് സന്ദീപ് വാര്യരുടെ പരാതിയില്‍ പ്രാഥമികാന്വേഷണത്തിന് ഉത്തരവ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയാണ് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
 
വിഷയത്തിൽ സന്ദീപ് വാര്യർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജി ജോര്‍ജിനാണ് അന്വേഷണചുമതല. നിലവിൽ പ്രാഥമിക അന്വേഷണമായിരിക്കും നടത്തുക. തട്ടിപ്പ് നറ്റന്നുവെന്ന് ബോധ്യപ്പെടുകയാണെങ്കിൽ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും. 2019 നവംബര്‍ ഒന്നിനാണ് കൊച്ചിയില് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന നൽകുന്നതിന്റെ ഭാഗമായി കൊച്ചിയില്‍ സംഗീതമേള സംഘടിപ്പിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും റെക്കോർഡിട്ട് കോഹ്‌ലി, അമ്പരന്ന് ബോളിവുഡ് താരങ്ങൾ !