Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇസ്രയേലിലെ സ്റ്റീല്‍ കോംപ്ലക്‌സ് ആക്രമിച്ച് ഇറാന്‍; പ്രതികാര നടപടി

Iran attack, Kuwait refinery, Mina Al Ahmadi refinery attack, Middle east crisis
ഇസ്രയേലിലെ സ്റ്റീല്‍ കോംപ്ലക്‌സ് ആക്രമിച്ച് ഇറാന്‍. ഇറാന്റെ സ്റ്റീല്‍ വ്യവസായ മേഖലയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പ്രതികാരമായാണ് ഈ നടപടിയെന്ന് ഇറാന്‍ വ്യക്തമാക്കി. തുടര്‍ന്ന് വ്യവസായ സമുച്ചയത്തില്‍ തീപിടുത്തം ഉണ്ടായതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ഫാക്ടറിയില്‍ കെമിക്കല്‍ ചോര്‍ച്ച ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. ഇറാന്റെ ആക്രമണം രൂക്ഷമായതിന് പിന്നാലെ ജെറുസലേമില്‍ വിശുദ്ധ കേന്ദ്രങ്ങള്‍ അടച്ചു.
 
അതേസമയം പശ്ചിമേഷ്യയില്‍ തുടരുന്ന ഇറാന്‍- ഇസ്രായേല്‍- അമേരിക്ക സംഘര്‍ഷം വ്യാപിക്കുന്നു. യെമനിലെ ഹൂത്തികള്‍ ഇസ്രായേലിനെ ലക്ഷ്യമാക്കി മിസൈലുകള്‍ തൊടുത്തതോടെയാണ് യുദ്ധമുഖം വ്യാപിക്കുന്നതായുള്ള ആശങ്കകള്‍ ശക്തമായിരിക്കുന്നത്. ഫെബ്രുവരി അവസാനം അമേരിക്കയും ഇസ്രയേലും ഇറാനില്‍ നടത്തിയ വ്യോമാക്രമണങ്ങളോടെയാണ് യുദ്ധത്തിന് തുടക്കമായത്. ഇതിന് മറുപടിയായി ഇറാന്‍ ഇസ്രയേലിനും ഗള്‍ഫ് മേഖലയിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ക്കും നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ ആരംഭിച്ചിരുന്നു. 
 
ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ അന്താരാഷ്ട്ര തലത്തില്‍ എണ്ണവില കുതിച്ചുയരുകയും വ്യാപാര പ്രതിസന്ധി ഉടലെടുക്കയും ചെയ്തിരുന്നു. ഇതിനിടെ ഇറാന്റെ ഊര്‍ജകേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ ആക്രമണം അഴിച്ചുവിട്ടതാണ് സംഘര്‍ഷം വഷളാക്കിയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹോർമുസും ഖാർഗും പിടിക്കാനായി ശ്രമമോ?, ആഴ്ചകൾ നീളുന്ന ഓപ്പറേഷൻ യുഎസ് പദ്ധതി അണിയറയിൽ