Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളമാണ് ശരി, കൊവിഡിനെ മികച്ചരീതിയിൽ പ്രതിരോധിക്കുന്നു: കൈയ്യടിച്ച് ഇർഫാൻ പഠാൻ

കൊറോണ

അനു മുരളി

, തിങ്കള്‍, 20 ഏപ്രില്‍ 2020 (10:53 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിൽ കേരളം മികച്ച് നിൽക്കുന്നുവെന്ന് ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ. കോവിഡ് 19നെതിരായ പോരാട്ടത്തിൽ കേരളത്തിന്റെ പ്രവർത്തനം മികച്ചതാണെന്ന് പഠാൻ ട്വിറ്ററിൽ കുറിച്ചു. ‘കേരള മോഡൽ’ ആഗോള തലത്തിൽത്തന്നെ കയ്യടി നേടിയിരിക്കുന്നതിനിടയിലാണ് ഇർഫാൻ പഠാന്റെ അഭിനന്ദനം.
 
'കൊവിഡ് 19നെതിരായ പോരാട്ടത്തിൽ കേരളം മികച്ച പ്രവർത്തനമാണ് കാഴ്ച വെയ്ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വെറും ഒരാൾക്ക് മാത്രമാണ് അവിടെ രോഗം സ്ഥിരീകരിച്ചത്. അവർ ചെയ്തുകൊണ്ടിരിക്കുന്നതാണ് ശരി. മാത്രമല്ല, രാജ്യത്ത് ഏറ്റവും അധികം ആളുകളെ ടെസ്റ്റ് ചെയ്യുന്നതും കേരളം തന്നെയാണ്'- ഇർഫാൻ പഠാൻ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്ക് ഡൗൺ ലംഘിച്ച് അമിതവേഗതയിൽ ബൈക്ക് ഓടിച്ചു, പൊലീസ് പിടിച്ചപ്പോൾ യുവാവ് സ്വയം തീകൊളുത്തി