Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആസാം സ്വദേശിനി ഇരിട്ടിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി

ആസാം സ്വദേശിനി ഇരിട്ടിയില്‍ ബി.ജെ.പി സ്ഥാനാര്‍ഥി

എ കെ ജെ അയ്യര്‍

, ബുധന്‍, 18 നവം‌ബര്‍ 2020 (12:40 IST)
കണ്ണൂര്‍: തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കണ്ണൂരിലെ ഇരിട്ടിയില്‍ ആസാം സ്വദേശിനിയെ സ്ഥാനാര്‍ത്ഥിയാക്കി ബി.ജെ.പി ഇരിട്ടി പതിനൊന്നാം വാര്‍ഡ് വികാസ് നഗറിലാണ് ആസാം സ്വദേശിനി മുന്‍മി ഇടതു വലതു മുന്നണികള്‍ക്കെതിരെ മത്സരിക്കുന്നത്.
 
ഇരിട്ടി പയഞ്ചേരി സ്വദേശി കെ.എന്‍.ഷാജിയുടെ ഭാര്യയാണ് മുന്‍മി. മലയാളം എഴുതാനും വായിക്കാനും അറിയില്ലെങ്കിലും നന്നായി സംസാരിക്കും. വികസന കാര്യത്തില്‍ ഭാഷ ഒരു പ്രശ്‌നമല്ലെന്നാണ് മുന്‍മി അവകാശപ്പെടുന്നത്. ആസാമിലെ ലോഹിന്‍പുറിലേ ലീല ഗാഗോയ് - ഭവാനി ഗാഗോയ് ദമ്പതികളുടെ മകളാണ് മുന്‍മി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസാരം മാത്രം: തെരഞ്ഞെടുപ്പ് സമയത്ത് കപിൽ സിബലിനെ എവിടെയും കണ്ടില്ല: അധീർ രഞ്ജൻ ചൗധരി