മലയാളികളെ കൂട്ടത്തോടെ കാണാതാവുന്നതില്‍ ആശങ്കയുണ്ട്: സുരേഷ് ഗോപി
കാണാതായവർ ഐഎസിൽ ചേർന്നിട്ടില്ല
കേരളത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി മലയാളികളെ കൂട്ടത്തോടെ കാണാതാവുന്നതിൽ ആശങ്കയുണ്ടെന്ന് സുരേഷ് ഗോപി എംപി. ആശങ്കപ്പെടേണ്ട സാഹചര്യമാണ് നില നില്‍ക്കുന്നത്. നിലവിൽ കാണാതായവർ ഭീകര സംഘടനയായ ഐഎസിൽ ചേർന്നിട്ടില്ല എന്ന് ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേരളത്തില്‍ നിന്നും അപ്രത്യക്ഷവരായവരില്‍ ചിലര്‍ ഐഎസിന്റെ ഭാഗമായെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്(റോ) ഏറ്റെടുത്തു. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ(ഐബി) നടത്തിയ പ്രാഥമികാന്വേഷണത്തില്‍ ഐഎസ് ബന്ധം സ്ഥിരീകരിക്കാന്‍ സാധിക്കാത്തതിനാലാണ് അന്വേഷണം റോ ഏറ്റെടുത്തത്.
വിദേശരാജ്യങ്ങളില്‍ ഐഎസുമായി ബന്ധപ്പെട്ടതായി സംശയമുള്ള ഇന്ത്യക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ റോ ഉദ്യോഗസ്ഥര്‍ ഐബിക്കു നല്‍കി. ഇതില്‍ മലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ ഐബി സംസ്ഥാന എഡിജിപിക്കു കൈമാറിയിട്ടുണ്ട്.