പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ചിത്രങ്ങള്‍ പ്രചരിപ്പിച്ചു: യുവാവ് അറസ്റ്റില്‍
പ്രണയം നടിച്ച് പെണ്‍കുട്ടിയെ ദീര്‍ഘകാലം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
പ്രണയം നടിച്ച് പെണ്‍കുട്ടിയെ ദീര്‍ഘകാലം ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. അതിരമ്പുഴ കീഴേടത്ത് വീട്ടില്‍ പ്രിന്‍സ് പീറ്ററിനെ(20) യാണ് ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
സ്‌കൂള്‍ കാലം മുതല്‍ തന്നെ പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. കൂടാതെ പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സമയത്ത് എടുത്തിരുന്ന ചിത്രങ്ങള്‍ പകര്‍ത്തി വാട്‌സ് ആപ്പില്‍ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കോട്ടയത്തെ ഒരു വസ്ത്രവ്യാപരശാലയിലെ സെയില്‍സ്മാനാണ് അറസ്റ്റിലായ പ്രതി.