ഐഎസിൽ ചേരാൻ ഇന്ത്യ വിട്ട മലയാളികളിൽ ഒരാൾകൂടി കൊല്ലപ്പെട്ടു - സന്ദേശം ലഭിച്ചത് മാതാപിതാക്കള്‍ക്ക്
ഐഎസിൽ ചേരാൻ ഇന്ത്യ വിട്ട മലയാളികളിൽ ഒരാൾകൂടി കൊല്ലപ്പെട്ടു
ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാനായി ഇന്ത്യവിട്ട മലയാളികളിൽ ഒരാൾകൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്.
തൃക്കരിപ്പൂർ ടൗണിലെ മർവാൻ ഇസ്മായിൽ (23) മരിച്ചുവെന്നാണ് പിതാവിനു ലഭിച്ച വാട്സാപ്പ് സന്ദേശം ലഭിച്ചത്. ഇയാൾക്കൊപ്പം ഇന്ത്യവിട്ട അഷ്ഫാക് മജീദാണ് ഇതു സംബന്ധിച്ച് വീട്ടുകാർക്ക് സന്ദേശമയച്ചത്.
അതേസമയം, മരണം സംബന്ധിച്ചോ സംഭവം എവിടെയാണെന്ന കാര്യത്തിലോ കൂടുതൽ വിവരമില്ല. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
ഐഎസിൽ ചേരാൻ ഇന്ത്യവിട്ട അഞ്ചു പേർ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചിരുന്നു. സിറിയയിലുണ്ടായ ഏറ്റുമുട്ടലിൽ ഇവർ കൊല്ലപ്പെട്ടതായാണ് വിവരം.