കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടി: ടി എച്ച് മുസ്‌തഫ

കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടി: ടി എച്ച് മുസ്‌തഫ

Webdunia
ഞായര്‍, 16 സെപ്‌റ്റംബര്‍ 2018 (14:20 IST)
കരുണാകരനെ താഴെ ഇറക്കിയ ഗുഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള ‘എ ഗ്രൂപ്പാണെന്ന് മുന്‍ മന്ത്രി ടി എച്ച് മുസ്തഫ. ഉമ്മൻ‌ചാണ്ടിക്കൊപ്പം കരുണാകരനെ താഴെയിറക്കാൻ കൂട്ട് നിന്നത് ഹസ്സനാണെന്നും മുസ്തഫ ആരോപിച്ചു. 
 
കേരള കോൺഗ്രസ്‌ (ബി)യും സിഎംപിയും ഒഴികെ എല്ലാ ഘടകകക്ഷികളും ‘എ’ ഗ്രൂപ്പിന്‍റെ ഉപചാപത്തിന് കൂട്ടു നിന്നെന്നും ഉമ്മൻ‌ചാണ്ടി ഉൾപ്പടെ ഉള്ളവർ ജനങ്ങളോട് ഇനിയെങ്കിലും മാപ്പ് പറയണമെന്നും മുസ്തഫ ആവശ്യപ്പെട്ടു. അതേസമയം, മുസ്തഫയുടെ ആരോപണങ്ങളെ പരോക്ഷമായി തള്ളി കെ മുരളീധരന്‍ രംഗത്ത് വന്നു. 
 
ചാരക്കേസിൽ കെ കരുണാകരനെ ചതിച്ചത് നരസിംഹ റാവുവാണെന്നും കേരള നേതാക്കളെക്കുറിച്ച് കരുണാകരന്‍ അത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. റാവു പ്രതിസന്ധി സമയത്ത് കൈവിട്ടില്ലായിരുന്നുവെങ്കിൽ കരുണാകരന് അപചയമുണ്ടാകില്ലായിരുന്നുവെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

വ്യാജ മയക്കുമരുന്ന് കേസ്: ഡോക്ടറുടെ പക്കല്‍ നിന്ന് ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു

ഹോർമുസിൽ ഏറ്റുമുട്ടി ഇറാനും യുഎസും, സ്നേഹപൂർവമുള്ള ആക്രമണമെന്ന് ട്രംപ്

എംഎൽഎമാർ അല്ലാത്തവർ മുഖ്യമന്ത്രിയായിട്ടുണ്ട്; വേണുഗോപാലിനു പിന്തുണ ആവർത്തിച്ച് സണ്ണി ജോസഫ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സ്മാര്‍ട്ട് ഫോണ്‍ ഇടയ്ക്കിടെ സ്വിച്ച് ഓഫ് ചെയ്യണം; നിരവധി ഗുണങ്ങള്‍

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments